
സുധീഷ്, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, പാഷാണം ഷാജി, നിർമൽ പാലാഴി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രതിഭ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിന്റെ പൂജ കലൂർ അമ്മ അസോസിയേഷൻ ഹാളിൽ നടന്നു.
പ്രദീപിന്റെയും ഭരതന്റെയും ട്യൂട്ടോറിയൽ കോളേജിന്റെ കഥ പൂർണമായും ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്.
ഗുഡ് സേ മൂവിസിന്റെയും അനാമിക മൂവിസിന്റെയും ബാനറിൽ എ.എം. ശ്രീലാൽ പ്രകാശനും ജോയി അനാമികയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ആർ.എൽ.വി രാമകൃഷ്ണൻ, മണികണ്ഠൻ, സതീഷ് അമ്പാടി, മനോരഞ്ജൻ, അഞ്ജന അപ്പുക്കുട്ടൻ എന്നിവരാണ് മറ്റു താരങ്ങൾ. കഥ: ജോയ് അനാമിക, ഛായാഗ്രഹണം: രാഹുൽ സി. വിമ. ഗാനങ്ങൾ: ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്, ഹരിത ഹരി ബാബു, സംഗീതം: കൈലാസ് മേനോൻ. കലാസംവിധാനം: മുരളി ബേപ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ, പ്രോജക്ട് ഡിസൈനർ: ഷമിം സുലൈമാൻ.മാർച്ച് 9ന് കോഴിക്കോട് കോടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ: എം.കെ. ഷെജിൻ ആലപ്പുഴ.