covi

തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും കൂടുന്നതോടെ ആളുകൾ ഒത്തുകൂടുന്നത് നിയന്ത്രിക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഒാൺലൈനായി ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കൗമാരക്കാരുടെ വാക്സിനേഷൻ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. വിദ്യാലയങ്ങളിൽ ചെന്ന് വാക്സിനേഷൻ നടത്തുന്നത് പരിഗണനയിൽ.

വിവാഹം, മരണാനന്തരചടങ്ങുകളിൽ 50 പേർ മാത്രമേ പങ്കെടുക്കാവൂ. രാത്രികാല കർഫ്യു, വാരാന്ത്യ ലോക്ക് ഡൗൺ, കടകൾക്ക് നിയന്ത്രണം, സ്കൂളുകളുടെയും ഒാഫീസുകളുടെയും പ്രവർത്തനസമയം നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുത്തില്ല. കടുത്ത നിയന്ത്രണങ്ങൾ പൊതുജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ജനങ്ങളുടെ ഉപജീവനം കുറയ്ക്കുന്ന നടപടികൾ രോഗവ്യാപനം കൂടുതൽ നിരീക്ഷിച്ചതിന് ശേഷം മതിയെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ആരാധനാലയങ്ങളിലെ നിയന്ത്രണവും സ്ഥിതിഗതികൾ വിലയിരുത്തിയശേഷമേ തീരുമാനിക്കൂ.

കുടുംബശ്രീ തിരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കൊവിഡ് മാനദണ്ഡമനുസരിച്ച് നടത്താം. ടെലിമെഡിസിൻ സംവിധാനം ജനങ്ങൾ പ്രയോജനപ്പെടുത്തണം. ഒമിക്രോണിനെതിരെ ജാഗ്രത പുലർത്താൻ വ്യാപകമായി ബോധവത്കരണം നടത്തും.


യോഗങ്ങൾ പരമാവധി

ഓൺലൈനിൽ നടത്തണം

*പൊതുപരിപാടികൾ അത്യാവശ്യസന്ദർഭങ്ങളിലൊഴികെ ഒാൺലൈനായി നടത്തണം

*സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും കുറയ്ക്കണം

*പരിപാടികളിൽ സാമൂഹ്യഅകലം കൃത്യമായി പാലിക്കണം

മൂ​ന്നാം​ ​ത​രം​ഗം​ ​നേ​രി​ടാൻ മ​ൾ​ട്ടി​ ​ആ​ക്ഷ​ൻ​ ​പ്ലാൻ
സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​ക്ര​മാ​തീ​ത​മാ​യി​ ​വ​ർ​ദ്ധി​ച്ചാ​ൽ​ ​നേ​രി​ടു​ന്ന​തി​ന് ​മ​ൾ​ട്ടി​ ​മോ​ഡ​ൽ​ ​ആ​ക്ഷ​ൻ​ ​പ്ലാ​ൻ​ ​ത​യ്യാ​റാ​ക്കി​യ​താ​യി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​
ആ​ശു​പ​ത്രി​ ​അ​ഡ്മി​ഷ​ൻ,​ ​ഐ.​സി.​യു​ ​അ​ഡ്മി​ഷ​ൻ,​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​എ​ന്നി​വ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ആ​ശു​പ​ത്രി​ക​ളി​ലെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​നി​രീ​ക്ഷ​ണ​ ​സം​വി​ധാ​നം,​ ​ടെ​സ്റ്റിം​ഗ് ​സ്ട്രാ​റ്റ​ജി,​ ​ഓ​ക്‌​സി​ജ​ൻ​ ​സ്റ്റോ​ക്ക് ​എ​ന്നി​വ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ ​രീ​തി​യി​ലാ​ണ് ​ആ​ക്ഷ​ൻ​ ​പ്ലാ​ൻ​ ​ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ​മൂ​ന്ന് ​ഘ​ട്ട​ങ്ങ​ളാ​യാ​ണ് ​ഈ​ ​ത​യ്യാ​റെ​ടു​പ്പ്.​ ​ഓ​രോ​ ​സൂ​ച​ന​ ​വ​രു​മ്പോ​ഴും​ ​അ​ടു​ത്ത​ ​ഘ​ട്ട​ത്തി​ലേ​ക്ക് ​ക​ട​ക്കാ​ൻ​ ​ആ​ശു​പ​ത്രി​ക​ളെ​ ​സ​ജ്ജ​മാ​ക്കു​ക​യാ​ണ് ​പ്ര​ധാ​ന​ ​ല​ക്ഷ്യം.​ ​ഇ​തി​ലൂ​ടെ​ ​എ​ല്ലാ​വ​ർ​ക്കും​ ​ചി​കി​ത്സ​ ​ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്ന് ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.


.