
ആറ്റിങ്ങൽ : കലാനികേതൻ കലാകേന്ദ്രത്തിന്റെ വാർഷികാഘോഷവും നാടക അണിയറ പുരസ്കാര വിതരണവും പ്രമുഖ നാടക സംവിധായകൻ വക്കം ഷക്കീർ ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ ഇരട്ടപ്പന ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ആറ്റിങ്ങൽ പോക്സോ കോടതി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എം.എം.മുഹസിൻ അദ്ധ്യക്ഷത വഹിച്ചു.കവി രാധാകൃഷ്ണൻ കുന്നുംപുറം നാടക അണിയറ പുരസ്‌കാരം വക്കം മഹീന് സമ്മാനിച്ചു. കലാനികേതൻ ചെയർമാൻ ഉദയൻ കലാനികേതൻ സ്വാഗതം പറഞ്ഞു.സീരിയൽ നടനും മണിയൻ സ്പീക്കിംഗ് ഫെയിമുമായ മണികണ്ഠൻ തോന്നയ്ക്കൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ, ഇളമ്പ ഉണ്ണികൃഷ്ണൻ,കലാനികേതൻ ഡയറക്ടർമാരായ ബി.എസ്.സജിതൻ,കെ.രാജേന്ദ്രൻ,അഭിജിത്ത് പ്രഭ എന്നിവർ സംസാരിച്ചു.ശ്രീജ നന്ദി പറഞ്ഞു. ചടങ്ങിൽ പ്രതിഭകളെ ആദരിക്കൽ, വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം എന്നിവ നടന്നു.