
കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ദുൽഖർ സൽമാന്റെ സല്യൂട്ടിന്റെ റിലീസ് നീട്ടി. ജനുവരി 14ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. റിലീസ് മാറ്റിയ വിവരം ദുൽഖർ സൽമാൻ തന്നെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടിൽ ബോളിവുഡ് താരം ഡയാന പെന്റിയാണ് നായിക. മനോജ് കെ. ജയൻ, ലക്ഷമി ഗോപാലസ്വാമി, ബിനു പപ്പു, ദീപക് പറമ്പോൽ, സാനിയ അയ്യപ്പൻ എന്നിവരാണ് മറ്റു താരങ്ങൾ. ബോബി- സഞ്ജയ് യുടെ തിരക്കഥയിൽ ഒരുക്കിയ സല്യൂട്ട് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് നിർമിക്കുന്നത്.