seminarum-conventionum

കല്ലമ്പലം:കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണനാക്ക് മാസ് ഓഡിറ്റോറിയത്തിൽ നടത്തിയ കർഷക സെമിനാറും കൺവെൻഷനും അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീശൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ഭവനൻ സ്വാഗതവും ട്രഷറർ അനിൽ നന്ദിയും പറഞ്ഞു.മണമ്പൂർ പഞ്ചായത്തിലെ 16 വാർഡുകളിലെയും 16 കർഷകരെ ആദരിക്കുകയും തുടർന്ന് കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.കെ.പി.സി.സി ട്രഷറർ അഡ്വ. പ്രതാപചന്ദ്രൻ മുഖ്യ പ്രഭാക്ഷണം നടത്തി.കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ മുരളി, ജില്ലാ ജനറൽ സെക്രട്ടറിമാരായ കാറാത്തല രണലാൽ,മനോജ് ആറ്റിങ്ങൽ, നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് കിനാലുവിള,ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരി കൃഷ്ണൻ,ഡി.സി.സി മെമ്പർ സത്യശീലൻ,ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദീൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആരിഫ്ഖാൻ, മണനാക്ക് എ.നഹാസ്,നസീം റോയൽ എന്നിവർ പങ്കെടുത്തു.