v-d-satheesan

തിരുവനന്തപുരം: ഡി.ലിറ്റ് വിവാദത്തിലൂടെ ഗവർണറും സർവകലാശാലയും അനധികൃതമായി ഇടപെട്ട സർക്കാരും രാഷ്ട്രപതിയുടെ പദവിയെ അപമാനിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

ഇക്കാര്യത്തിൽ മൂവരും തുല്യ ഉത്തരവാദികളാണ്. ഡി. ലിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളോ ജനപ്രതിനിധികളോ അറിയാതെ രഹസ്യമാക്കി വച്ചത് ദൗർഭാഗ്യകരമാണ്. ഒളിപ്പിച്ച വിവരങ്ങൾ ഓരോന്നായി പുറത്തു വരുന്നു. മാദ്ധ്യമങ്ങളെ കണ്ടപ്പോൾ 'ലോയൽ ഒപ്പൊസിഷൻ' എന്ന വാക്ക് പ്രതിപക്ഷത്തെ പരിഹസിക്കാനാണ് ഗവർണർ ഉപയോഗിച്ചത്. ബ്രിട്ടീഷ് പാർലമെന്ററി സംവിധാനത്തിൽ സർക്കാരിനെ ക്രിയാത്മകമായി എതിർക്കുന്നവരെയും അതേസമയം, ഭരണഘടനയോടും രാജ്യത്തോടും കൂറുള്ളവരെയുമാണ് 'ലോയൽ ഒപ്പൊസിഷൻ' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ആ അർത്ഥത്തിൽ ഗവർണറുടെ വാക്കുകൾ അംഗീകാരമാണ്. വൈസ് ചാൻസലർമാരുടേത് ഉൾപ്പെടെ സർവകലാശാല നിയമങ്ങളിൽ സി.പി.എം ഇടപെടലുണ്ടെന്നത് പ്രതിപക്ഷം നേരത്തേ ഉന്നയിച്ചതാണ്. ഇപ്പോൾ ഗവർണറും അംഗീകരിക്കുന്നു. ചാൻസലർ പദവി ദുരുപയോഗത്തിലൂടെ സർക്കാർ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുകയാണ് ഗവർണർ ചെയ്യേണ്ടതെന്നും സതീശൻ പറഞ്ഞു.

 സ​ർ​ക്കാ​രി​ന്റെ അ​ഭി​പ്രാ​യം​ ​തേ​ടി​യി​ട്ടി​ല്ലെ​ന്ന് ​മ​ന്ത്രി​ ​ബി​ന്ദു

​രാ​ഷ്ട്ര​പ​തി​ക്ക് ​ഡി​-​ലി​​​റ്റ് ​ന​ൽ​കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ഭി​പ്രാ​യം​ ​തേ​ടി​യി​ട്ടി​ല്ലെ​ന്ന് ​മ​ന്ത്റി​ ​ആ​ർ.​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​രി​നോ​ട് ​അ​ഭി​പ്രാ​യം​ ​തേ​ടേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ല.​ ​സ​ർ​ക്കാ​ർ​ ​ഒ​രു​ ​അ​ഭി​പ്രാ​യ​വും​ ​പ​റ​ഞ്ഞി​ട്ടു​മി​ല്ല.​ ​ഗ​വ​ർ​ണ​ർ​ ​നി​ര​ന്ത​രം​ ​ഒ​രോ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യു​ന്നു.​ ​അ​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ്വാ​ത​ന്ത്റ്യ​മാ​ണ്.​ ​അ​തേ​ക്കു​റി​ച്ച് ​പ്ര​തി​ക​രി​ക്കാ​നി​ല്ല.
കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ ​ഗ​വ​ർ​ണ​ർ​ക്ക് ​ന​ൽ​കി​യ​ ​ക​ത്ത് ​ക​ണ്ടി​ട്ടി​ല്ല.​ ​അ​നാ​വ​ശ്യ​ ​വി​വാ​ദ​ങ്ങ​ളു​ടെ​ ​പു​റ​കേ​ ​പോ​കാ​നി​ല്ല.​ ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​ഗ​വ​ർ​ണ​റും​ ​ത​മ്മി​ൽ​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ന്നെ​ങ്കി​ൽ​ ​അ​വ​ർ​ ​അ​ത് ​കൈ​കാ​ര്യം​ ​ചെ​യ്യ​ട്ടെ.​ ​ഗ​വ​ർ​ണ​ർ​ ​ഉ​ന്ന​ത​ ​പ​ദ​വി​യി​ലു​ള്ള​യാ​ളും​ ​പ്രാ​യ​ത്തി​ൽ​ ​മു​തി​ർ​ന്ന​യാ​ളു​മാ​ണ്.​ ​അ​ദ്ദേ​ഹം​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​കേ​ര​ള​ ​സ​മൂ​ഹ​ത്തോ​ട് ​പ​റ​യു​മ്പോ​ൾ​ ​അ​തി​ൽ​ ​ഇ​ട​പെ​ടേ​ണ്ട​ ​കാ​ര്യ​മി​ല്ലെ​ന്നും​ ​മ​ന്ത്റി​ ​പ​റ​ഞ്ഞു.