ആറ്റിങ്ങൽ: പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ 12പേരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. വെള്ളൂർക്കോണം പണയിൽവീട്ടിൽ നിതിൻ,​ പൊയ്‌കമുക്ക് മുട്ടോട്ടുകോണം കുന്നിൽ വീട്ടിൽ ജയൻ,​ കളമച്ചൽ ആനച്ചൽ പുലയൻവിളാകം വീട്ടിൽ ഷൈജു,​ പൊയ്‌കമുക്ക് മുട്ടോട്ടുകോണം കുന്നിൽവീട്ടിൽ മനോജ്,​ നഗരൂർ ദർശനാവട്ടം പാറമുക്ക് കുന്നുംപുറത്തു വീട്ടിൽ സന്തോഷ്,​ കരവാരം തോട്ടയ്‌ക്കാട് ന്യൂ വടക്കോട്ടുകാവ് കാവിൽ വീട്ടിൽ തമ്പിരാജ്,​ ആലംകോട് വഞ്ചിയൂർ പുതിയതടം ഷാൻ മൻസിലിൽ മുഹമ്മദ് ഷാൻ,​ വഞ്ചിയൂർ ഷാൻ മൻസിലിൽ ഷെബിൻഷാ,​ ഊരൂപൊയ്ക ടി.ആർ ടിമ്പർ മാനേജർ പ്രകാശ്,​ മാമം മയൂഖം വീട്ടിൽ ബാബുലാൽ എന്നിവരാണ് അറസ്റ്റിലായത്.
വാറണ്ട് കേസ്,​ മോഷണം,​​ അടിപിടി,​ കവർച്ച തുടങ്ങി നിരവധി കേസുകളിൽ വർഷങ്ങളായി പിടികൂടാൻ കഴിയാത്തവരാണ് അറസ്റ്റിലായതെന്ന് സി.ഐ മിഥുൻ പറഞ്ഞു. ഡിവൈ.എസ്.പി സുനീഷ് ബാബു,​ സി.ഐ മിഥുൻ,​ എസ്.ഐ ബിനിമോൾ,​ എ.എസ്.ഐമാരായ കിരൺ,​ രാധാകൃഷ്‌ണൻ,​ സുരേന്ദ്രൻ,​ പൊലീസുകാരായ ബിനോജ്,​ വിപിൻ,​ ദിൻഷ,​ അരുൺ,​ ലാൽ,​ അസി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.