k

തിരുവനന്തപുരം: സർവകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വൈസ് ചാൻസലർമാരെയും അദ്ധ്യാപകരെയും നിയമിച്ച ഇടതുസർക്കാരിന്റെ പാർട്ടിക്കൂറ് മൂലം ഗവർണർ മാത്രമല്ല, കേരളമൊട്ടാകെയാണ് ലോകത്തിന് മുന്നിൽ തലകുനിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.

വെളിയിൽ നിന്നാരോ സർവകാലാശാലയുടെ കാര്യങ്ങളിൽ ഇടപെട്ടു എന്ന ചാൻസലറുടെ വെളിപ്പെടുത്തൽ അതീവഗുരുതരമാണ്. ചാൻസലറുടെ നിർദ്ദേശത്തെ അട്ടിമറിക്കാൻ കഴിവുള്ള അതിശക്തനാരാണെന്ന് ഗവർണർ വെളിപ്പെടുത്തണം. ഇക്കാര്യത്തിൽ സംശയനിഴലിലായ മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം.

അതിപ്രഗത്ഭരായ മുൻ കേന്ദ്രമന്ത്രി ഡോ. ജോൺ മത്തായി, ഡോ. സാമുവൽ മത്തായി, യു.ജി.സി ചെയർമാനായ ഡോ. ജോർജ് ജേക്കബ്, ഡോ. ജയകൃഷ്ണൻ തുടങ്ങിയവർ ഇരുന്ന കേരള സർവകലാശാലാ വി.സി കസേരയിലാണ് നാലക്ഷരം കൂട്ടിയെഴുതാൻ കഴിവില്ലാത്തയാളെ എൽ.ഡി.എഫ് സർക്കാർ നിയമിച്ചത്.

സർവകലാശാലകളിൽ പ്രൊഫസർമാരായി സമീപകാലത്ത് നിയമിക്കപ്പെട്ട ചില സഖാക്കളുടെ ഭാര്യമാരുടെ യോഗ്യതയും വ്യാപക ചർച്ചാവിഷയമാണ്. ഉന്നതനിലവാരത്തിന് പുകൾപെറ്റ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല നാലാംകിട അദ്ധ്യാപകരുടെയും അഞ്ചാംകിട വൈസ് ചാൻസലർമാരുടെയും ലാവണമായി.

മന്ത്രിയുടെയും സ്പീക്കറുടെയും നേതാക്കളുടെയും ഭാര്യമാരെ സർവകലാശാലകളിൽ വഴിവിട്ട് നിയമിക്കുന്നു. ശൂരനാട് കുഞ്ഞൻ പിള്ളയെപ്പോലെ അതിപ്രഗത്ഭർ ഇരുന്ന മലയാള മഹാനിഘണ്ടുവിന്റെ മേധാവിയായി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്പെഷ്യൽ ഓഫീസറായ ആർ. മോഹനന്റെ ഭാര്യയെ പ്രതിമാസം രണ്ടര ലക്ഷം രൂപ പ്രതിഫലം നൽകി നിയമിച്ചു. പിൻവാതിൽ നിയമനങ്ങളിലൂടെ അദ്ധ്യാപകരാവുന്നവർക്ക് എന്ത് യോഗ്യതയും നിലവാരവും ഉണ്ടാകുമെന്നത് ചിന്തിക്കാവുന്നതേയുള്ളൂ.

സർവകലാശാലകളിൽ അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാണിട്ടും ഗവർണർ നിശ്ശബ്ദത പാലിച്ചതാണ് അത്ഭുതകരം. ഗവർണറും ഇതിലെ കൂട്ടുകക്ഷിയാണ്. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി കാര്യങ്ങൾ തിരക്കാതെ ഗവർണർ പ്രതിപക്ഷത്തിന് മേൽ കുതിര കയറുകയാണ്.

തെറ്റുകൾ ചൂണ്ടിക്കാണിക്കുക എന്ന ധർമ്മമാണ് പ്രതിപക്ഷം നിറവേറ്റുന്നത്. അത് സർക്കാരിന്റെ ഭാഗത്തായാലും ഗവർണറുടെ ഭാഗത്തായാലും തുടരുക തന്നെ ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.

 രാ​ഷ്‌​ട്ര​പ​തി​ ​ഭ​വൻ ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​സി.​ ​വേ​ണു​ഗോ​പാൽ

ന്യൂ​ഡ​ൽ​ഹി​:​ ​ഡി​-​ലി​റ്റ് ​വി​വാ​ദ​ത്തി​ൽ​ ​കേ​ര​ള​ ​ഗ​വ​ർ​ണ​റു​ടെ​യും​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​അ​നാ​വ​ശ്യ​ ​പ്ര​സ്താ​വ​ന​ക​ളും​ ​നി​ക്ഷി​പ്ത​ ​താ​ത്പ​ര്യ​ങ്ങ​ളും​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​അ​ന്ത​സ്സി​നെ​ ​ഇ​ടി​ച്ചു​താ​ഴ്ത്തു​ന്ന​താ​ണെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​എ.​ഐ.​സി.​സി​ ​സം​ഘ​ട​നാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​എം​ ​പി​ ​രാ​ഷ്ട്ര​പ​തി​ ​രാം​നാ​ഥ് ​കോ​വി​ന്ദി​ന് ​ക​ത്ത​യ​ച്ചു.
.​രാ​ഷ്ട്ര​പ​തി​ക്ക് ​ഡി​ ​ലി​റ്റ് ​ന​ൽ​കാ​ൻ​ ​ചാ​ൻ​സ​ല​റെ​ന്ന​ ​നി​ല​യി​ൽ​ ​കേ​ര​ള​ ​ഗ​വ​ർ​ണ​ർ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യെ​ന്ന​ ​റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ​അ​നാ​വ​ശ്യ​ ​ത​ർ​ക്ക​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ ​ഗ​വ​ർ​ണ​റു​ടെ​ ​നി​ർ​ബ​ന്ധ​ത്തി​നു​ ​വ​ഴ​ങ്ങി​ ​വി.​സി​ ​സ്വ​ന്തം​ ​കൈ​പ്പ​ട​യി​ൽ​ ​ഡി​ ​ലി​റ്റ് ​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ​എ​ഴു​തി​ ​ന​ൽ​കി​യ​ത് ​വി​ചി​ത്ര​മാ​ണ്.
ഇ​ത്ത​രം​ ​നി​ർ​ഭാ​ഗ്യ​ക​ര​മാ​യ​ ​സം​ഭ​വ​ങ്ങ​ളും​ ​അ​നാ​വ​ശ്യ​ ​വി​വാ​ദ​ങ്ങ​ളും​ ​രാ​ഷ്ട്ര​പ​തി​യെ​ ​അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് ​തു​ല്ല്യ​മാ​ണ്.​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​സം​ര​ക്ഷ​ക​നാ​യ​ ​ഗ​വ​ർ​ണ​ർ​ ​ത​ന്നെ​ ​വി​വാ​ദ​ങ്ങ​ളി​ൽ​ ​ക​ക്ഷി​ചേ​രു​ന്ന​ത് ​ഒ​ട്ടും​ ​ഭൂ​ഷ​ണ​മ​ല്ല.​ ​അ​നാ​വ​ശ്യ​ ​വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് ​വ​ലി​ച്ചി​ഴ​ക്കു​ന്ന​ത് ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​രാ​ഷ്‌​ട്ര​പ​തി​ ​ഭ​വ​നി​ലെ​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ ​ത​യ്യാ​റാ​വ​ണം.​ ​വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​വ​ർ​ക്ക് ​താ​ക്കീ​ത് ​ന​ൽ​ക​ണ​മെ​ന്നും​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

 മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​സം​ശ​യ​ത്തി​ന്റെ​ ​നി​ഴ​ലി​ൽ​:​ ​കെ.​സു​രേ​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ഷ്ട്ര​പ​തി​ക്ക് ​ഓ​ണ​റ​റി​ ​ഡി​ലി​റ്റ് ​ന​ൽ​കാ​തി​രി​ക്കാ​ൻ​ ​പു​റ​ത്തു​നി​ന്നു​ള്ള​ ​ഇ​ട​പെ​ട​ൽ​ ​ഉ​ണ്ടാ​യെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​തു​റ​ന്നു​പ​റ​ഞ്ഞ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​സം​ശ​യ​ത്തി​ന്റെ​ ​നി​ഴ​ലി​ലാ​യെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
വി.​സി​യു​ടെ​ ​ക​ത്ത് ​ല​ഭി​ച്ച​ ​ശേ​ഷം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടെ​ന്നും​ ​എ​ന്നാ​ൽ​ ​ത​നി​ക്ക് ​മ​റു​പ​ടി​ ​ല​ഭി​ച്ചി​ല്ലെ​ന്നു​മു​ള്ള​ ​ഗ​വ​ർ​ണ​റു​ടെ​ ​ആ​രോ​പ​ണം​ ​ഗൗ​ര​വ​ത​ര​മാ​ണ്.​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​ഡി​ലി​റ്റ് ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​സി​ൻ​ഡി​ക്കേ​റ്റ് ​വി​ളി​ക്കേ​ണ്ടെ​ന്ന് ​കേ​ര​ള​ ​വി.​സി​യോ​ട് ​പ​റ​ഞ്ഞ​ത് ​ആ​രാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ​ ​കെ​ടു​കാ​ര്യ​സ്ഥ​ത​ ​ഗ​വ​ർ​ണ​ർ​ ​തു​റ​ന്ന് ​കാ​ണി​ച്ചു.​ ​വൈ​സ്ചാ​ൻ​സ​ല​റു​ടെ​ ​ഭാ​ഷ​ ​ക​ണ്ട് ​താ​ൻ​ ​ഞെ​ട്ടി​യെ​ന്നും​ ​ല​ജ്ജാ​ക​ര​മാ​യ​ ​ഭാ​ഷ​യാ​ണ് ​അ​ദ്ദേ​ഹം​ ​ഉ​പ​യോ​ഗി​ച്ച​തെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞ​ത് ​ഈ​ ​സ​ർ​ക്കാ​രി​ന് ​അ​ർ​ഹി​ച്ച​ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്.​ര​ണ്ട് ​വ​രി​ ​എ​ഴു​താ​ന​റി​യാ​ത്ത,​ ​സി.​പി.​എ​മ്മി​ന് ​കു​ഴ​ലൂ​ത്ത് ​ന​ട​ത്തു​ന്ന​ ​വി.​സി​മാ​രാ​ണ് ​ന​മ്മു​ടെ​ ​കു​ട്ടി​ക​ളു​ടെ​ ​ഭാ​വി​ ​തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.