
മുടപുരം: കുട്ടികളിലെ കേൾവി, സംസാരശേഷി വൈകല്യങ്ങൾ പരിഹരിക്കുന്നതിന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2021- 22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സ്പീച്ച് ബിഹേവിയർ ഒക്കുപ്പേഷണൽ തെറാപ്പി പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ. പി.സി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർമാരായ ജയ ശ്രീരാമൻ, പി. അജിത, കരുണാകരൻ നായർ, നന്ദു രാജ്, കിഴുവിലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിയേല, ജോയിന്റ് ബി.ഡി.ഒ രാജീവ്.എസ്.ആർ, സി.ഡി.പി.ഒമാരായ സിജി മജീദ്, അർച്ചന, ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, പ്ലാൻ കോഡിനേറ്റർ എസ്.ആർ.ഡോൺ എന്നിവർ സംസാരിച്ചു.