
ഉഴമലയ്ക്കൽ:ജില്ലാ ഒളിമ്പിക്സ് മത്സരങ്ങളുടെ ഭാഗമായി ജില്ലാ ഖോഖോ അസോസിയേഷനും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് നടത്തിയ ജില്ലാ ഒളിമ്പിക്സ് ഖോ ഖോ മത്സരങ്ങളുടെ സമാപന സമ്മേളനവും സമ്മാനദാനവും അടൂർ പ്രകാശ്.എം.പി നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.സുനിത അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,പഞ്ചായത്തംഗം ഒ.എസ്.ലത,ഹെഡ്മിസ്ട്രസ് ജി.ലില്ലി,ഡെപ്യൂട്ടി എച്ച്.എം വി.എസ്.ശ്രീലാൽ,ഖോ ഖോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠൻ നായർ,ജി.വേണുകുമാരൻ നായർ,ബി.ആദർശ്,കായിക അദ്ധ്യാപകൻ എസ്.സഞ്ജയ് കുമാർ തുടങ്ങിയവർ സംസാരിച്ചു.ഒന്നാം സ്ഥാനം ഡിസ്ട്രിക്ട് സ്പോർട്സ് ഹോസ്റ്റൽ ആറ്റിങ്ങൽ,രണ്ടാം സ്ഥാനം എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ,ആൺകുട്ടികളുടെ വിഭാഗം മികച്ച കളിക്കാരനായി എം.എസ്.അഭിഷേകിനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരിയായി എസ്.അഖിലയെയും തിരഞ്ഞെടുത്തു.