p

തിരുവനന്തപുരം: ഇന്നലെ 5797 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 45,691 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അപ്പീൽ നൽകിയ 147 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 5309 പേർ സമ്പർക്കരോഗികളാണ്. 320പേരുടെ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 2796 പേർ രോഗമുക്തി നേടി.

17​ ​പേ​ർ​ക്ക് ​കൂ​ടി​ ​ഒ​മി​ക്രോൺ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് 17​ ​പേ​ർ​ക്ക് ​കൂ​ടി​ ​ഒ​മി​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​എ​റ​ണാ​കു​ളം​ 8,​ ​പാ​ല​ക്കാ​ട് 2,​ ​തി​രു​വ​ന​ന്ത​പു​രം,​ ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ,​ ​തൃ​ശൂ​ർ,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട് 1​ ​വീ​തം​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​രോ​ഗ​ബാ​ധി​ത​ർ.​ 13​ ​പേ​ർ​ ​ലോ​ ​റി​സ്‌​ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ 4​ ​പേ​ർ​ ​ഹൈ​ ​റി​സ്‌​ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വ​ന്ന​താ​ണ്.​ ​ഇ​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ആ​കെ​ 345​ ​പേ​ർ​ക്കാ​ണ് ​ഒ​മി​ക്രോ​ൺ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​തി​ൽ​ ​ലോ​ ​റി​സ്‌​ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ 231​ ​പേ​രും​ ​ഹൈ​ ​റി​സ്‌​ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ 78​ ​പേ​രും​ ​ഉ​ൾ​പ്പെ​ടു​ന്നു.​ 34​ ​പേ​ർ​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ ​വ​ന്ന​ ​ര​ണ്ടു​ ​പേ​രാ​ണു​ള്ള​ത്.