തിരുവനന്തപുരം:സാഹിത്യകാരനും അഭിഭാഷകനുമായിരുന്ന കെ.എം.അന്ത്ര്യുവിന്റെ പേരിലുള്ള ഒന്നാമത് ഇന്റർനാഷണൽ ലിറ്റററി പ്രൈസ് അനുസ്മരണ സമ്മേളനത്തിൽ കാലിഫോർണിയയിൽ നിന്നുള്ള ജാക്ക് ഫോളിക്ക് നൽകി. വക്കം മൗലവി ഹാളിൽ നടന്ന സമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജാക്ക് ഫോളിക്കായി മാദ്ധ്യമ പ്രവർത്തകൻ തനേഷ് തമ്പി പ്രൈസ് ഏറ്റുവാങ്ങി.വക്കം മൗലവി ഫൗണ്ടേഷൻ ചെയർമാൻ എ.സുഹൈർ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം ഡോ.കായംകുളം യൂനുസ്,എഴുത്തുകാരൻ ഡോ.എം.രാജീവ് കുമാർ,നർമ്മ കൈരളി പ്രസിഡന്റ് വി.സുരേശൻ എന്നിവർ സംസാരിച്ചു.കെ.എം.അന്ത്ര്യു ഫൗണ്ടേഷൻ പ്രസിഡന്റ് ഷാജിൽ അന്ത്ര്യു,സെക്രട്ടറി കെ.എം.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.