general

ബാലരാമപുരം : ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ബാലരാമപുരം മേഖലാ കൺവെൻഷൻ കാട്ടാക്കട ശശി നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആറ്റിങ്ങൽ രാമു ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ബാലരാമപുരം കബീർ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി.കേശവൻകുട്ടി,പൂവച്ചൽ വിജയകുമാർ,സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ,എസ്.ജയചന്ദ്രൻ,ശിവന്തകരാജൻ എന്നിവർ സംസാരിച്ചു.ശിവന്തകരാജൻ സെക്രട്ടറിയായി പതിനഞ്ചംഗ കമ്മിറ്റിയെ തിരെഞ്ഞെടുത്തു.