
തിരുവനന്തപുരം: കേരള സ്റ്റേറ്റ് പൾമിറ പ്രോഡക്ട് ആൻഡ് എംപ്ലോയീസ് വെൽഫെയർ കോർപ്പറേഷന്റെ പുതിയ ചെയർമാനായി എസ്. സുരേഷ് കുമാർ ഇന്നലെ സ്ഥാനമേറ്റു. 1993 മുതൽ 1996 വരെ കെല്പാമിന്റെ ചെയർമാനായിരുന്ന സുന്ദരൻ നാടാരുടെ മകനാണ് സുരേഷ് കുമാർ. കെ. ആൻസലൻ എം.എൽ.എ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ, കെല്പാം മുൻ ചെയർമാൻ അഡ്വ. പയറുംമൂട് തങ്കപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.