നെയ്യാറ്റിൻകര:കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര ഉപജില്ലാ സമ്മേളനം നെയ്യാറ്റിൻകര ഗവൺമെന്റ് ജെ.ബി.എസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിസാം ചിതറ ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ പ്രസിഡന്റ്‌ എൽ.കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിച്ചു.സബ് ജില്ലാ സെക്രട്ടറി എസ്.അമ്പിലാൽ,സംസ്ഥാന നിർവാഹക സമിതി അംഗം എൻ.രാജ്മോഹൻ,ജില്ലാ പ്രസിഡന്റ്‌ നെയ്യാറ്റിൻകര പ്രിൻസ്,ഷിബു.പി.ജെ,സി.ആർ. ആത്മകുമാർ,കെ.സി.പത്മകുമാർ,എസ്.സിന്ധു,ആർ.അനിൽരാജ്,എൽ.സോംരാജ്,ജനിഫർ നിക്സൺ,ഷിജുനാഥ്‌.പി. ആർ,ബെനറ്റ്.എം.പി,സബ്ജില്ലാ ട്രഷറർ പ്രകാശ്.എഫ്.എസ് എന്നിവർ പങ്കെടുത്തു.തുടർന്നു നടന്ന പ്രതിനിധി സമ്മേളന ഉദ്ഘാടനം സംസ്ഥാന ഐ ടി സെൽ കൺവീനർ കെ.എസ്.മോഹനകുമാർ നിർവഹിച്ചു.ജോയ് ഫെലിക്സ്, ജെ.ആർ.രാജേഷ് കുമാർ,വി.ബിന്ദു,ലൈജു സി.ദാസ്,ഫ്രഡി ബായി.സി,ഷൈൻ വി.എസ്,ഗോഡ്വിൻ ജസ്റ്റസ്,വിജിൽ പ്രസാദ്.സി.ആർ,ജെ.ഷാജി,അവിനാഷ്.എസ്.അശോക് തുടങ്ങിയവർ പങ്കെടുത്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാ‌ർത്ഥികളെ സമ്മേളനത്തിൽ അനുമോദിച്ചു.