indo-arb

തിരുവനന്തപുരം: ഇൻഡോ - അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ മെമ്പർഷിപ്പ് കാമ്പെയിനിന്റെ ഉദ്ഘാടനം നിംസ് മെഡിസിറ്റി എം.ഡി ഡോ.എം.എസ്. ഫൈസൽ ഖാൻ നിർവഹിച്ചു. മുഹമ്മദ് ബഷീർ ബാബു അദ്ധ്യക്ഷത വഹിച്ചു. ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ മുഖ്യ രക്ഷാധികാരികളായ ഡോ.എം.എ. യൂസഫലി, ഡോ.ബി. രവിപിള്ള, ജെ.കെ. മേനോൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചെന്നൈയിൽ നടന്ന മെമ്പർഷിപ്പ് കാമ്പെയിൻ കോസ്‌മോപൊളിറ്റൻ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം. വിജയകുമാർ, പോണ്ടിച്ചേരിയിൽ നടന്ന കാമ്പെയിൻ അഷറഫ് കൈപ്പറമ്പിൽ, ദുബായിൽ കരീം വെങ്കിടങ്ങ്, ഒമാനിൽ അക്കോർഡ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ജഗത്രക്ഷൻ എം.പി, ബാംഗ്ലൂരിൽ സമീ - സബിൻസ കോർപ്പറേഷൻ ചെയർമാൻ ഡോ. മുഹമ്മദ് മജീദ്, കുവൈറ്റിൽ നടന്ന മെമ്പർഷിപ്പ് കാമ്പെയിൻ എസ്. അമീറുദ്ധീൻ ലബ്ബ, ബഹ്റൈനിൽ അനാരത്ത് അമ്മദ് ഹാജി എന്നിവർ ഉദ്ഘാടനം ചെയ്തു. 30ന് മെമ്പർഷിപ്പ് കാമ്പെയിൻ അവസാനിക്കും.