
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെമ്പഴന്തി അന്തർദ്ദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രത്തിൽ ആരംഭിച്ച ശ്രീനാരായണ ദർശനത്തിലുള്ള സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്‌ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
പഠനകേന്ദ്രം ഡയറക്ടർ ഡോ.ബി. സുഗീത അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, അഡ്വ.ടി.കെ. ശ്രീനാരായണദാസ്, ഡോ.എസ്.കെ. രാധാകൃഷ്ണൻ, വി. സുരേഷ്‌കുമാർ, വിവേക്. എ.എൽ എന്നിവർ സംസാരിച്ചു. ശ്രീനാരായണഗുരുവിന്റെ ജാതി നിർണയം, ജാതി ലക്ഷണം, ആത്മോപദേശ ശതകത്തിലെ മതമീമാംസ, ദൈവദശകം, അദ്വൈത ദീപിക എന്നീ കൃതികളും ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ ദർശനം, സാമ്പത്തിക ദർശനം, ശ്രീനാരായണഗുരു ദർശനം, സ്ത്രീ സമത്വം എന്നീ വിഷയങ്ങളിലും 15 ദിവസം പഠനകേന്ദ്രം ഡയറക്ടർ ഡോ.ബി. സുഗീതയുടെ നേതൃത്വത്തിൽ ക്ലാസുകൾ നടക്കും.