
കാട്ടാക്കട: നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ചതിനെ തുടർന്ന് വൈദ്യുതി ലൈൻ പൊട്ടിവീണു. കിള്ളി - തൂങ്ങാംപാറ റോഡിൽ കിള്ളിക്കടുത്ത് ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അപകടം. വിളപ്പിൽശാല സ്വദേശി പാപ്പച്ചന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.
കാർ തൂങ്ങാംപാറയിൽ നിന്ന് കിള്ളി ഭാഗത്തേക്ക് വരികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെ.വി ലൈൻ ഉൾപ്പെടെയുള്ള വൈദ്യുതി കമ്പികൾ പോകുന്ന പോസ്റ്റ് ഒടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഏറെനേരം കഴിഞ്ഞാണ് പ്രദേശത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.