parassala-hospital

പാറശാല:പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ നവീകരിച്ച അമ്മയും കുഞ്ഞും ബ്ലോക്കിന്റെയും ആധുനിക ഓപ്പറേഷൻ തിയേറ്ററുകളുടെയും ഉദ്ഘാടനവും ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫും മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു.ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻ ഡാർവിൻ സ്വാഗതം പറഞ്ഞു.പാറശാല ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സോളമൻ, വിവിധ രാഷ്ട്രീയകക്ഷി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.