
പാറശാല:സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇടിച്ചക്കപ്ലാമൂട് ജംഗ്‌ഷനിൽ നടന്ന പ്രവാസി ക്ഷേമവും കേരള സർക്കാരും എന്ന വിഷയത്തിലെ സെമിനാർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി. മുരളി ഉദ്ഘാടനം ചെയ്തു.പരശുവയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.മധു അദ്ധ്യക്ഷത വഹിച്ചു.പ്രവാസി സംഘം ജില്ലാ സെക്രട്ടറി കെ.സി.സജീവ് തൈക്കാട്,സ്വാഗത സംഘം ചെയർമാൻ പുത്തൻകട വിജയൻ, ജനറൽ കൺവീനർ എസ്.അജയകുമാർ,ജില്ലാ കമ്മിറ്റി അംഗം ഡബ്ള്യു.ആർ.ഹീബ,പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം പ്രതാപ്കുമാർ,ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാർ,ജോയിന്റ് സെക്രട്ടറി ആർ.സതികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് അലൈന ജാസ്മിൻ സെയ്ദിന്റെ ഏകപാത്രാഭിനയം,പീറ്റർ പാറയ്ക്കൽ അവതരിപ്പിച്ച തീൻമേശയിലെ ദുരന്തം എന്ന ലഘു നാടകം എന്നിവയും നടന്നു.