1

തിരുവനന്തപുരം: ബീമാപള്ളിയിൽ പ്രവർത്തിക്കുന്ന കടയിൽ കയറി കത്തികാണിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. വലിയതുറ ബാലനഗർ സ്വദേശികളും നിരവധി കേസിൽ പ്രതികളുമായ അനൂപ് ആന്റണി (28), ബാലു (30) എന്നിവരെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം കട അടയ്ക്കുന്ന സമയത്ത് പ്രതികൾ ഉടമയെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. ശംഖുംമുഖം എ.സി.പി ഡി.കെ. പൃഥ്വിരാജിന്റെ നിർദേശപ്രകാരം പൂന്തുറ എസ്.എച്ച്.ഒ ബി.എസ്. സജികുമാർ, എസ്.ഐമാരായ എസ്.വിമൽ, രാഹുൽ, നോബർട്ട്, സി.പി.ഒ ശ്യാംഭാനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.