
വെഞ്ഞാറമൂട്:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വാമനപുരം നിയോജക മണ്ഡലത്തിലെ മിതൃമ്മല ഗവൺമെന്റ് ബോയിസ്,ഗേൾസ് തുടങ്ങിയ സ്‌കൂളുകളുടെ ബഹുനില മന്ദിരങ്ങൾ മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.ഡി.കെ മുരളി എം.എൽ.എ ശിലാഫലകങ്ങൾ അനാവരണം ചെയ്തു. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ ലിസി,വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ,ജില്ലാ പഞ്ചായത്തംഗം ബിൻഷാ ബി ഷറഫ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം റാസി,വി.എസ് ആതിര,എസ്. നജിംഷാ,കെ.എസ് നിഖില,എസ്.എസ് ലില്ലി, കല്ലറ ബാലചന്ദ്രൻ,വി.ടി ശശികുമാർ,എസ്. ജവാദ്,കെ.ഷാജികുമാർ,ഡി.വിജയകുമാർ, ബാബു സാരംഗി,കെ.എസ് ഷിബു,എസ്.കെ സതീഷ്,ആർ.മോഹനൻ,എ.മോഹനൻ നായർ, സി.ആർ വിജയ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിനോടനുബന്ധിച്ച് ഗവൺമെന്റ് എച്ച്.എസ്.എസ്. മടത്തറ,കാണി ഗവൺമെന്റ് യു.പി.എസ് പൊന്മുടി,ഗവൺമെന്റ് എൽ.പി.എസ് ചുള്ളിമാനൂർ,ഗവൺമെന്റ് എൽ.പി.എസ് നെടുങ്കൈത,ഗവൺമെന്റ് എൽ.പി.എസ് കരിമൺകോട്, ഗവൺമെന്റ് യു.പി.എസ് ആട്ടുകാൽ,ഗവ:എൽ.പി.എസ് ആനാട്,ഗവൺമെന്റ് യു.പി.എസ് ആലന്തറ, ഗവൺമെന്റ് എൽ.പി.എസ് പച്ച, എൽ.പി.എസ് ഭരതന്നൂർ,ഗവൺമെന്റ് യു.പി.എസ് രാമപുരം എന്നീ സ്‌കൂളുകൾക്ക് ഡി.കെ മുരളി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.65 കോടി രൂപ അനുവദിച്ച് വാങ്ങിയ സ്‌കൂൾ ബസുകളുടെ ഫ്ളാഗ് ഓഫും എം.എൽ.എ നിർവഹിച്ചു.