വെഞ്ഞാറമൂട്: കിണറ്റിൽ വീണ ഗർഭിണിയായ ആടിനും രക്ഷിക്കാനിറങ്ങിയ ഉടമയ്ക്കും രക്ഷകരായി വെഞ്ഞാറമൂട് ഫയർഫോഴ്സ്. വെഞ്ഞാറമൂട് പരമേശ്വരം ഇടവൻപറമ്പ് അശ്വതി ഭവനിൽ സുകേഷിന്റെ ആടാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ 20 അടി താഴ്ചയുള്ള കിണറ്റിൽ വീണത്.

ഇത് കണ്ട ഉടമയും ഒപ്പം കിണറ്റിൽ ഇറങ്ങുകയും ആടിനെ മുങ്ങിപോകാതെ പിടിച്ചു നിറുത്തുകയുമായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തി ഇരുവരെയും പുറത്തെത്തിക്കുകയായിരുന്നു.