
പാലോട്: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ അവാർഡ് ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആർ.ദേവനന്ദയ്ക്ക് ലഭിച്ചു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നിർമ്മിച്ച ഇൻസെന്റീവ് സ്പൈറോ മീറ്ററിനാണ് അവാർഡ്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാൻ ഇൻസെന്റീവ് സ്പൈറോ മീറ്ററിന് കഴിയുമെന്ന കണ്ടെത്തലിനാണ് അവാർഡ്.പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.