chennithala

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ: ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണർക്ക് കത്തെഴുതിയ മന്ത്രി ആർ. ബിന്ദുവിനെ അയോഗ്യയാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ ഹർജി നൽകി.

മന്ത്രി കത്തെഴുതിയത് അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ സർക്കാരിന്റെയും മന്ത്രി ബിന്ദുവിന്റെയും വിശദീകരണം ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാരുൺ ആർ.റഷീദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഈ മാസം 18ന് പരിഗണിക്കും.