ആറ്റിങ്ങൽ:ഇടുക്കിയിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ആറ്റിങ്ങലിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധജാഥ നടത്തി.ആറ്റിങ്ങൽ ഐ.ടി.ഐക്കു മുന്നിൽ നിന്നാരംഭിച്ച ജാഥ നഗരം ചുറ്റി കച്ചേരി ജംഗ്ഷനിൽ സമാപിച്ചു.എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ പ്രസിഡന്റ് അജീഷ് ആലംകോട്,​ഏരിയാ സെക്രട്ടറി വിഷ്ണുരാജ്,​ജില്ലാ ജോയിന്റ് സെക്രട്ടറി അജിൻ പ്രഭ,​ജില്ലാ കമ്മിറ്റി അംഗങ്ങളായ ആനന്ദ്,​ഭാഗ്യമുരളി,​ഏരിയാ കമ്മിറ്റി അംഗങ്ങളായ അനീഷ്,​അക്ഷയ്,​കിരൺ,​സുഹൈദ് എന്നിവർ പങ്കെടുത്തു.