തിരുവനന്തപുരം: ഉന്നത വിദ്യാഭാസ മേഖലയെ തകർച്ചയിലേക്ക് തള്ളിവിടരുതെന്നും ഗവ. കോളേജ് അദ്ധ്യാപകർക്ക് നീതി ലഭ്യമാക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഗവ. കോളേജുകളെ തകർക്കുന്ന നയങ്ങൾക്കും കോളേജ് അദ്ധ്യാപകരുടെ നീതി നിഷേധിക്കുന്ന നടപടികൾക്കുമെതിരെ ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (ജി.സി.ടി.ഒ) സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.സി.ടി.ഒ സംസ്ഥാന പ്രസിഡന്റ് ഡോ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി, ജനറൽ സെക്രട്ടറി ഡോ.ജാഫർ സാദിഖ്.പി.പി, അഡ്വ.ജോൺസൺ എബ്രഹാം, മണക്കാട് സുരേഷ്, ജി.എസ്.ബാബു, ചവറ ജയകുമാർ, ഡോ.മനോജ് ജോൺസൺ, ആർ.അരുൺകുമാർ, കെ.എസ്.ഗോപകുമാർ, സലാഹുദീൻ, ഡോ.സുധീർ, ജെ.എസ്.അഖിൽ, ഡോ.ഗ്ലാഡ്‌സൺ രാജ് എന്നിവർ പങ്കെടുത്തു.