കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ ഹലോ വേൾഡിന് തുടക്കമായി. ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ വികാസത്തിനായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ഹലോ വേൾഡ്. ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജോഷി ജോണി, ഹെഡ്‌മിസ്ട്രസ് ജെസ്സി പെരേര തുടങ്ങിയവർ പങ്കെടുത്തു.