കല്ലമ്പലം: ' 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് യുവാക്കൾ റിമാൻഡിൽ ' എന്ന തലക്കെട്ടിൽ കഴിഞ്ഞ 10ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയിൽ പെൺകുട്ടി ഗർഭിണിയാണെന്നുള്ളത് തെറ്റായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നൽകിയതാണ്. വൈദ്യപരിശോധനയിൽ പെൺകുട്ടി ഗർഭിണിയല്ലെന്ന് തെളിഞ്ഞതായി കുട്ടിയുടെ ബന്ധുക്കളും പൊലീസും അറിയിച്ചു.