photo

പാലോട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിങ്ങമ്മല യൂണിറ്റ് സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ,ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ ,ജില്ലാ സെക്രട്ടറി പുലിയൂർ രാജൻ, വൈസ് പ്രസിഡന്റ് കുട്ടപ്പൻ നായർ, കല്ലയം ശ്രീകുമാർ, ഗോപകുമാർ, സുരേഷ് കുമാർ, വെള്ളനാട് സുകുമാരൻ,കെ.അഷ്റഫ് ,സലാഹുദ്ദീൻ, ശശിധരൻ.ബി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.ബദറുദ്ദീൻ (പ്രസിഡന്റ്), മോഹൻകുമാർ (ജനറൽ സെക്രട്ടറി), ഇല്യാസ് കുഞ്ഞ് (ട്രഷറർ).