ll

വർക്കല: ചാവർകോട് സി.എച്ച്.എം.എം കോളേജിൽ ഐ.ഇ.ഡി.സി അനുവദിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് പുതിയ ആശയങ്ങളുള്ള വിദ്യാർത്ഥികളെ കണ്ടെത്താനും അവരിൽ സംരംഭകത്വ സംസ്കാരം വളർത്താനും ലക്ഷ്യമിട്ടുകൊണ്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ കോളേജുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സെന്ററെന്ന് (ഐ.ഇ.ഡി.സി ) പ്രിൻസിപ്പൽ ഡോ.എൽ. തുളസീധരൻ അറിയിച്ചു. സെന്ററിന്റെ പ്രവർത്തനത്തിന് ആവശ്യമായ രണ്ടുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ഡയറക്ടർ ഡോ.എം. സിറാജുദ്ദീന്റെ അദ്ധ്യക്ഷതയിൽ കോളേജിൽ നടന്ന യോഗത്തിൽ ഐ.ഇ.ഡി.സിയുടെ ഉദ്ഘാടനം മെറ്റ്ക ട്രസ്റ്റ് ചെയർമാൻ സൈനുലാബ്ദീൻ പൂന്തോട്ടം നിർവഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എ.ബി. സലീം ലോഗോ പ്രകാശനം ചെയ്‌തു. ട്രഷറർ എ. ശിഹാബുദ്ദീൻ, വൈസ് ചെയർമാൻ കാസിം അൻസാരി, നോഡൽ ഓഫീസർ ആർ.ബി. ശരണ്യ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ആൽസിഫ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗിലെ നോഡൽ ഓഫീസർ പ്രദീപ് രാജ് നയിച്ച ക്ലാസും നടന്നു.