വിഴിഞ്ഞം: സമഗ്ര കുടിവെള്ള പരിശോധന പദ്ധതിയുമായി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെ ജലസ്രോതസുകൾ പുനരുജ്ജീവിപ്പിക്കാനും കുടിവെളളത്തിന്റെ ശുദ്ധത ഉറപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലെ വീടുകളിലും സർവേ നടത്തി ജലം ലാബിൽ പരിശോധനയ്ക്കയയ്ക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക, സമ്പൂർണ കുടിവെള്ള പദ്ധതി ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.