കാട്ടാക്കട:കാട്ടാക്കട ജീവനം ചർച്ചാവേദി വാർഷികവും ജീവനീയം അവാർഡ്ദാനവും 15ന് വൈകിട്ട് 4ന് പങ്കജകസ്തൂരി ഒാഡിറ്റോറിയത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്യും.ഈ വർഷത്തെ ജീവനീയം അവാർഡ് എൻ.പുരുഷോത്തമൻ നായർ ഡോ.സജിതാ ഭദ്രന് സമ്മാനിക്കും.പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.ചെയർമാൻ ഡോ.ജെ.ഹരീന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തും.ഡോ.എൽ.ആർ.മധുജൻ,പങ്കജകസ്തൂരി ഡീൻ ഡോ.സുന്ദരൻ,പ്രൊഫ.എൻ.രഘുവരൻ നായർ,സി.രമാദേവി,എ.കെ.ഗോപകുമാർ എന്നിവർ സംസാരിക്കും.