കോവളം:എസ്.എൻ.ഡി.പി യോഗം പുത്തൻകാനം ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് സി. പുഷ്കരന അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് എസ്. സുശീലൻ,യൂണിയൻ ഭാരവാഹികളായ ആർ. തുളസീധരൻ, വേങ്ങപ്പൊറ്റ സനിൽ, മണ്ണിൽ മനോഹരൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് മുല്ലൂർ വിനോദ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ശാഖാ ഭാരവാഹികളായി സി.പുഷ്ക്കരൻ (പ്രസിഡന്റ്), ഷിബുകുമാർ.ഡി (വൈസ് പ്രസിഡന്റ്), ദിജി. ഡി.വി (സെക്രട്ടറി),മഹേഷ്.എം.എസ് (യൂണിയൻ പ്രതിനിധി), വൈശാഖ്.സി, മനോജ്.സി, അംബീധരൻ.എസ്,ശ്രീജിത്ത്. എസ്, സുഗതൻ. എം, രമേശ്.എസ്, പ്രശാന്ത്.ആ‌ർ.കെ (മാനേജിംഗ് കമ്മിറ്റിഅംഗങ്ങൾ), വിഷ്ണു.ആ‌ർ.സി, ബി.വിജയൻ, അനുരാജ്.ആ‌ർ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.