പാലോട്:നന്ദിയോട് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ യോഗയും കരാട്ടെയും പഠിപ്പിക്കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പാലോട് പേരക്കുഴി ഗവൺമെന്റ് എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ നിർവഹിച്ചു.വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ ലൈല ജ്ഞാനദാസിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ വാർഡംഗം രാജ്കുമാർ,ഹെഡ്മാസ്റ്റർ കെ സ്വാമിനാഥൻ,പി.ടി.എ പ്രസിഡന്റ് വി.എൽ.രാജീവ്,യോഗ അദ്ധ്യാപിക രാധിക തുടങ്ങിയവർ പങ്കെടുത്തു.