ചിറയിൻകീഴ്: പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ മികവിനായുള്ള
എസ്.എസ്.കെയുടെ പദ്ധതിയായ ഹലോ ഇംഗ്ലീഷിന് വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ തുടക്കമായി.ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആർദ്ര സജീവാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം മുഴുവൻ സമയവും നിയന്ത്രിച്ചത്. ദേവിക,ലക്ഷ്മി പ്രിയ,സൈറ,ആദിത്യ മോൾ,ദേവിക സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ തീം സോംഗ് ഏവരുടെയും മനം കവർന്നു. സ്കൂൾ തല ഉദ്ഘാടനം അഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ലതികാമണി രാജ് നിർവഹിച്ചു. സീനിയർ അദ്ധ്യാപിക സജീന ഷാഫി അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപകരായ ബീന. എ, ധനലക്ഷ്മി, സബീന. എച്ച്, റജില ബീവി, എസ്. വൽസല, സന്തോഷ് കുമാർ, അശ്വതി.ബി.എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീശങ്കർ എന്നിവർ നേതൃത്വം നൽകി.