sntc-alumini

വർക്കല:നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമം സീനിയർ അലുമിനികളായ റിട്ട.എ.ഇ.ഒ സി.വി.സുരേന്ദ്രൻ, സ്റ്റേറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷനിൽ നിന്ന് റിട്ടയർ ചെയ്ത ചിത്തരഞ്ജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.ഷീബ.പി അദ്ധ്യക്ഷത വഹിച്ചു. 2019-20ലെ ഡോ.ശിവദാസൻ മെമ്മോറിയൽ അലുമിനി അവാർഡ് ഡോ.സിന്ധ്യയ്ക്കും 2020-21ലെ അവാർഡ് ഡോ.ആശയ്ക്കും സമ്മാനിച്ചു.എൻ.സി ടി.യുടെ മികച്ച അദ്ധ്യാപക അവാർഡ് ലഭിച്ച നെടുങ്ങണ്ട കോളേജിലെ മുൻ അദ്ധ്യാപികയായ ഡോ.ദിവ്യ സി. സേനനെ ആദരിച്ചു. 2019-20, 2020-21 അദ്ധ്യയന വർഷത്തെ വിദ്യാർത്ഥികൾക്കുളള മെരിറ്റ് അവാർഡുകളും വിതരണം ചെയ്തു.അലുനിമി സെക്രട്ടറി ഡോ.റീത്ത രവി,ജോയിന്റ് സെക്രട്ടറി ജി.സരസാംഗൻ,വൈസ് പ്രസിഡന്റ് ബി.പൃഥ്വിരാജ് എന്നിവർ സംസാരിച്ചു.