general

ബാലരാമപുരം : സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നേമം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ കലാപവും മതേതര കേരളവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അവണാകുഴി സദാശിവൻ സ്മാരകത്തിൽ നടന്ന സെമിനാർ ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.എ.സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കമ്മിറ്റി അംഗം എം.എം.ബഷീർ,വിനോദ് വൈശാഖി,ഏരിയ കമ്മിറ്റി അംഗങ്ങളായ കല്ലിയൂർ ശ്രീധരൻ,ആർ.പ്രദീപ്കുമാർ,എ.പ്രതാപചന്ദ്രൻ,വി.മോഹനൻ,പി.ടൈറ്റസ്,ടി.മല്ലിക,എം.ബാബുജാൻ,ജി. വസുന്ധരൻ,നീറമൺകര വിജയൻ,എസ്.രാധാകൃഷ്ണൻ,എസ്.കെ.പ്രമോദ്,എ.കമൽ എന്നിവർ സംസാരിച്ചു.സെമിനാറിനോടനുബന്ധിച്ച് ബഷീർ മണക്കാട് രചിച്ച് പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത സംഘ നാട്യയുടെ ചുവന്നമണ്ണിലെ ഇതിഹാസം എന്ന നാടകം പ്രേംജിത്ത് സുരേഷ് ബാബു അവതരിപ്പിച്ചു.മുടവൂർപ്പാറ ഡി.ശിവകുമാർ രചിച്ച് പവിത്രൻ ആമച്ചൽ സംഗീതം നൽകിയ വിപ്ലവഗാനം ഡോ.എം എ സിദ്ദിഖ് പ്രകാശനം ചെയ്തു.