
പെരുമ്പാവൂർ: സ്വതന്ത്ര്യസമര സേനാനിയും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ കാരാട്ടു പള്ളിക്കര ചിറപ്പുറത്ത് വീട്ടിൽ പരേതനായ സി.പി.കുഞ്ഞപ്പന്റെ ഭാര്യ ഏലിയാമ്മ (77, പെരുമ്പാവൂർ മുൻ മുനിസിപ്പൽ കൗൺസിലർ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ശോശാമ്മ ജോയി, ജോയി (യു.കെ), പരേതനായ ജോബി. മരുമക്കൾ: ജോയി, റീന (യുകെ).