
ബാലരാമപുരം : അമ്പത് വർഷക്കാലം ദേശാഭിമാനി നേമം ഏരിയാ ലേഖകനായും,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി,ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ്, കൈത്തറി നെയ്ത്ത് തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച ബാലരാമപുരം എസ്. കൃഷ്ണൻ കുട്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.സി.പി.എം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗവും പുഷ്പാർച്ചനയും ഏരിയാ കമ്മിറ്റിയംഗം അഡ്വ.എ.പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എച്ച്.സാദ്ദിഖ് അലി,ലോക്കൽ കമ്മിറ്റിയംഗം വി.ഹരികുമാർ, പഞ്ചായത്തംഗം കെ.ഗോപിനാഥൻ,എ.എസ്.മൻസൂർ,എസ്.രാജശേഖരൻ എന്നിവർ സംസാരിച്ചു. വിവിധ വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ പാർട്ടി കുടുംബാംഗങ്ങളും ബഹുജന സംഘടനാ പ്രവർത്തകരും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.