ആര്യനാട്:പറണ്ടോട് തേവിയാരുകുന്ന് ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മകരവിളക്ക് മഹോത്സവവും 13,14,15 തീയതികളിൽ നടക്കും.13ന് രാവിലെ 6ന് ഗണപതിഹോമം.ഉച്ചയ്ക്ക് 12ന് അന്നദാനം.ഉച്ചയ്ക്ക് രണ്ടിന് കൊടിമര ഘോഷയാത്ര.വൈകിട്ട് 6.30ന് കൊടിയേറ്റ്.14ന് രാവിലെ 6ന് പ്രതിഷ്ഠാദിന കലശപൂജ.ഉച്ചയ്ക്ക് 12.30ന് അന്നദാനം.രാത്രി 8.30ന് ചാറ്റുപാട്ട്.15ന് രാവിലെ 9ന് പൊങ്കാല.12ന് അന്നദാനം.വൈകിട്ട് 6ന് താലപ്പൊലി ഘോഷയാത്ര.8ന് ഉരുൾ.10ന് ത്രിമാൻഷോ.11ന് നാടൻ പാട്ട്.