maranalloor

മലയിൻകീഴ് : മാറനല്ലൂർ പഞ്ചായത്തിലെ വൃക്ക സംബന്ധമായ അസുഖമുള്ളവർക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ഡയാലിസിസ് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം പങ്കജകസ്തൂരി ചെയർമാൻ ഡോ.ഹരീന്ദ്രൻനായർ നിർവഹിച്ചു.ഒരു രോഗിക്ക് മാസത്തിൽ അഞ്ച് ഡയാലിസിസ് വരെ സൗജന്യമായി നൽകുന്നതാണ് പദ്ധതി.മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ ചെയർമാൻ ആന്റോവർഗീസ്,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശാന്തപ്രഭാകരൻ,എസ്.രജിത്, എ.ആർ.പ്രേമവല്ലി,സുധീർഖാൻ, ബാബുസജയൽ,വി.വി.ഷീബമോൾ, ഇന്ദുലേഖ,മെഡിക്കൽ ആഫീസർ ഡോ.രാജേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.