തിരുവനന്തപുരം:ഇടുക്കിയിലെ വിദ്യാർത്ഥി കൊലയിൽ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പേട്ടയിലെ വസതിയിലേക്ക് സി.പി.എം പ്രവർത്തകർ മാർച്ച് നടത്തി.ഇന്നലെ രാത്രി 7.30ഓടെ പേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സ്ത്രീകളടക്കം എഴുപതോളം പേർ അടങ്ങിയ സംഘത്തെ റെയിൽവേ ആശുപത്രിക്ക് സമീപത്തു വച്ച് പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. മുൻ മേയർ കെ.ശ്രീകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.