manoj-45

കൊട്ടാരക്കര: വെട്ടിക്കവല ചിരട്ടക്കോണത്ത് ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യയ്ക്ക് ഗുരുതര പരിക്ക്. കോക്കാട് പുള്ളിപ്പാറ മനോജ് ഭവനിൽ വിജയമോഹനൻപിള്ളയുടെയും ഭാനുമതിഅമ്മയുടെയും മകനായ മനോജ് (45) ആണ് മരിച്ചത്. ഭാര്യ ജയ (37) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. രാവിലെ 11മണിക്കായിരുന്നു അപകടം.
ചെങ്ങമനാട് നിന്ന് വാളകത്തേക്ക് പോകുകയായിരുന്ന ലോറി അമിത വേഗതയിൽ തെറ്റായ ദിശയിൽ വന്ന് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ആംബുലൻസ് എത്താൻ വൈകിയത് കാരണം പരിക്കേറ്റ ദമ്പതികൾ അരമണിക്കൂറോളം റോഡിൽകിടന്നതായി നാട്ടുകാർ പറഞ്ഞു. കിളിമാനൂരിൽ റസ്റ്റോറന്റ് ജീവനക്കാരനാണ് മനോജ്. മക്കൾ: അഭിജിത്, നിജ.