
ചിറയിൻകീഴ്:അഴൂർ ഗ്രാമപഞ്ചായത്ത് തെറ്റിച്ചിറ വാർഡിലെ സജീവ കോൺഗ്രസ് പ്രവർത്തകനും പാറതൊഴിലാളിയുമായ ഷിബുവിന്റെ ചികിത്സാ സഹായത്തിനായി പെരുങ്ങുഴി മണ്ഡലം കമ്മിറ്റി കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് സ്വരൂപിച്ച തുക ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഷിബുവിന് കൈമാറി.പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് സി.എച്ച്.സജീവ്, ബ്ലോക്ക് സെക്രട്ടറി മാടൻവിള നൗഷാദ്,എ.ആർ നിസാർ, എസ്.ജി.അനിൽ കുമാർ, പ്രജി തെറ്റിച്ചിറ, അനിക്കുട്ടൻ, ബിനു തുടങ്ങിയവർ പങ്കെടുത്തു.