വിതുര: തൊളിക്കോട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ്, എസ്.ഡി.പി.ഐ, ബി.ജെ.പി കക്ഷികൾ നടത്തുന്ന അനാവശ്യ സമരങ്ങൾക്കെതിരെയും, വികസനപ്രവർത്തനങ്ങൾ തടസപ്പെടുത്തുവാൻ ശ്രമിക്കുന്നതിനെതിരെയും പ്രതിഷേധിച്ച് എൽ.ഡി.എഫ് തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റിസെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ, സി.പി.എം വിതുര ഏരിയാ കമ്മിറ്റിഅംഗം എസ്. സഞ്ജയൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്, വൈസ് പ്രസിഡന്റ് ബി.സുശീല, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ അനുതോമസ്, വിനോബാനികേതൻ വാർഡ്മെമ്പർ ലിജുകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.