
പാലോട്:വനിതാ ശിശു വികസന വകുപ്പ് ,ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ,സംയോജിത പട്ടികവർഗ വികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ഇടിഞ്ഞാർ മേഖലയിലെ ഊരുകളിലെ കുട്ടികളുടെ ആത്മഹത്യാ പ്രവണതയ്ക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി കനലിന്റെ ആഭിമുഖ്യത്തിൽ ഇടിഞ്ഞാർ സർക്കാർ ഹൈസ്കൂളിൽ കളിയരങ്ങ് എന്ന പേരിൽ ഏകദിന ക്യാമ്പും സംഘടിപ്പിച്ചു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ അനുപമ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.പഞ്ചായത്ത് പ്രസിഡന്റ് ഷിനു ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ഭാസുരാംഗി അദ്ധ്യക്ഷത വഹിച്ചു.ക്യാമ്പിന്റെ ഭാഗമായി ഓട്ടൻതുള്ളൽ നാടൻപാട്ട് തുടങ്ങിയവയും ഉണ്ടായിരുന്നു.