danthal-parishodhana-camp

കല്ലമ്പലം:ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഒറ്റൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഞെക്കാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ദന്തപരിശോധന ക്യാമ്പ് നടന്നു. ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ 300 കുട്ടികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.രാഗിണി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്, പ്രിൻസിപ്പൽ കെ.കെ. സജീവ്,ഹെഡ്മാസ്റ്റർ എൻ.സന്തോഷ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.ആർ. മധു,പി.ടി.എ പ്രസിഡന്റ് ജി.രാജീവ്,പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.എസ്.പ്രവീൺകുമാർ,ഡെന്റൽ സർജൻമാരായ ഡോ.പി.രാകേഷ്,ഡോ.എസ്.രാജേഷ്,ഹെൽത്ത് ഇൻസ്പെക്ടർ ആർ.ഗിനിലാൽ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.കെ.അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.