
തിരുവനന്തപുരം: മണ്ണെണ്ണ പെർമിറ്റ് 15 വർഷമാക്കുക, അർഹതയുള്ള മുഴുവൻ എൻജിനുകൾക്കും പെർമിറ്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (എസ്.ടി.യു) ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമര സംഗമം എം.എൽ.എയും മുസ്ളിംലീഗ് ഉന്നതാധികാര സമിതി അംഗവുമായ കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മൽ അദ്ധ്യക്ഷനായ ചടങ്ങിൽ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തി. പി.കെ. ബഷീർ എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, വേളാട്ട് അഹമ്മദ്, മാഹിൻ അബൂബക്കർ, ബീമാപള്ളി റഷീദ്, തോന്നയ്ക്കൽ ജമാൽ തുടങ്ങിയവർ പങ്കെടുത്തു.