തിരുവനന്തപുരം:പട്ടികജാതി വിഭാഗത്തിന് ധനസഹായം അഞ്ചു വർഷത്തിലൊരിക്കൽ എന്നത് മൂന്നു വർഷമാക്കുക, ഭവന നിർമ്മാണത്തിന് സർക്കാർ സഹായം ആറു ലക്ഷമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദളിത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് ധർണ കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന പാർട്ടി​ ലീഡർ അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദളി​ത് ഫ്രണ്ട് സംസ്ഥാന പ്രസി​ഡന്റ് വാസു കാരാട് അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് ചെയർപേഴ്സൺ​ ഡെയ്സി​ ജേക്കബ്,സംസ്ഥാന വൈസ് ചെയർമാൻ ബാബു വലി​യവീടൻ, ജനറൽ സെക്രട്ടറി​ സുരേഷ് ചെരട്ടക്കോണം,സംസ്ഥാന ട്രഷറർ വത്സൺ​ അത്തി​ക്കൽ, ദലി​ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി​ സുനി​ൽകുമാർ,യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസി​ഡന്റ് അഡ്വ.പ്രേംസൺ​ മാഞ്ഞാമറ്റം തുടങ്ങി​യവർ പങ്കെടുത്തു.